കേരളം

kerala

ETV Bharat / videos

പൗരത്വ ഭേദഗതി നിയമം; മുസ്‌ലിം കോ-ഓർഡിനേഷൻ കമ്മിറ്റി രാജ്ഭവൻ മാർച്ച് സംഘടിപ്പിച്ചു - CAB

By

Published : Dec 24, 2019, 6:39 PM IST

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം, എൻ.ആർ.സി എന്നിവ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് മാർച്ച് സംഘടിപ്പിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് രാജ്ഭവന് മുന്നിൽ പൊലീസ് തടഞ്ഞു. മാർച്ച് ശശി തരൂർ എംപി ഉദ്ഘാടനം ചെയ്തു. പൗരത്വബില്ലിൽ മതത്തിന്‍റെ പേര് കൊണ്ടുവരുന്നത് ചരിത്രത്തിൽ ആദ്യമായാണെന്ന് ശശി തരൂർ പറഞ്ഞു. മുസ്‌ലിം സമുദായത്തെ മാത്രമാണ് കേന്ദ്രസർക്കാർ ടാർജറ്റ് ചെയ്യുന്നത്. ഇത്തരം ഒരു അന്യായം അനുവദിക്കാനാവില്ലെന്നും ശശി തരൂർ വ്യക്തമാക്കി.

ABOUT THE AUTHOR

...view details