റബറിന് താങ്ങുവില ആവശ്യപ്പെട്ട് അല്‍ഫോൻസ് കണ്ണന്താനം രാജ്യസഭയില്‍ - Business news upstate
റബറിന് താങ്ങുവില പ്രഖ്യാപിക്കണമെന്ന് അല്‍ഫോൻസ് കണ്ണന്താനം എംപി രാജ്യസഭയില്‍. റബറിന്‍റെ ഉല്‍പ്പാദനത്തില്‍ വലിയ കുറവുണ്ടായി. കിലോയ്ക്ക് 100- 130 രൂപ മാത്രമാണ് ഇപ്പോൾ കർഷകർക്ക് ലഭിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് കർഷകർക്ക് താങ്ങാവുന്നതല്ല. റബർ ഇറക്കുമതി കുറച്ച്, താങ്ങുവില പ്രഖ്യാപിച്ച് കർഷകരെ സഹായിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് അല്‍ഫോൻസ് കണ്ണന്താനം രാജ്യസഭയില്‍ ആവശ്യപ്പെട്ടു.