കേരളം

kerala

ETV Bharat / videos

ട്രക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി, ആഘാതത്തില്‍ കാര്‍ ബൈക്കിലിടിച്ചു, യുവാവിന് ദാരുണാന്ത്യം ; വീഡിയോ - അപകട പരമ്പര ഭുവനേശ്വർ

By

Published : Apr 4, 2022, 5:47 PM IST

Updated : Feb 3, 2023, 8:22 PM IST

ഭുവനേശ്വർ : പലസുനി സ്ക്വയറിൽ ബൈക്ക് യാത്രികന്‍റെ മരണത്തിന് കാരണമായ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. തിങ്കളാഴ്‌ച(ഏപ്രിൽ 4) രാവിലെ 9.30ഓടെയാണ് അപകടമുണ്ടായത്. ദേശീയപാതയിൽ ഒരു ട്രക്ക് പെട്ടെന്ന് നിർത്തി. തുടർന്ന് ട്രക്കിന് പിറകിലായി വന്ന നീല കാറും വെളുത്ത നിറത്തിലുള്ള കാറും പൊടുന്നനെ നിർത്തി. വെള്ള കാറിന് പിറകിലായി വന്ന മറ്റൊരു ട്രക്ക് നിയന്ത്രണം നഷ്‌ടപ്പെട്ട്, നിർത്തിയ വാഹനങ്ങളിലേക്ക് പാഞ്ഞുകയറി. ഇടിയുടെ ആഘാതത്തിൽ വെളുത്ത കാർ ഡിവൈഡറും മറികടന്ന് ബൈക്കിൽ ഇടിക്കുകയായിരുന്നു.
Last Updated : Feb 3, 2023, 8:22 PM IST

ABOUT THE AUTHOR

...view details