തിരിച്ചുകിട്ടിയ ജീവൻ; സിംഹക്കൂട്ടില്‍ അകപ്പെട്ട യുവാവിന്‍റെ അദ്ഭുത രക്ഷപ്പെടല്‍ - man jumped lion zoo delhi today
ന്യൂഡല്‍ഹി: മൃഗശാലയിലെ സിംഹക്കൂട്ടിൽ ചാടിയ യുവാവിന് അത്ഭുതകരമായ രക്ഷപ്പെടല്‍. സിംഹക്കൂടിന്‍റെ ചുറ്റുമതിലിന് അകത്തേക്ക് എടുത്ത് ചാടിയ യുവാവിനെ മൃഗശാലയിലെ ജീവനക്കാരാണ് രക്ഷപ്പെടുത്തിയത്. രഹാൻ ഖാൻ എന്ന ബിഹാർ സ്വദേശിയാണ് ഉച്ചയോടെ സിംഹക്കൂട്ടിൽ അകപ്പെട്ടത്. യുവാവിനെ ചുറ്റി സിംഹം നടക്കുന്നതും കുറച്ച് നേരം ശ്രദ്ധിച്ച ശേഷം ആക്രമിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇയാൾ സിംഹത്തിന് മുന്നിലേക്ക് എടുത്ത് ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Last Updated : Oct 17, 2019, 6:46 PM IST