മലിനജലത്തിൽ നീന്തി യുവാവിന്‍റെ പ്രതിഷേധം - കർണാടക
ബെംഗളൂരു: കർണാടകയിലെ മാണ്ഡ്യയിൽ റോഡിൽ വെളളം കെട്ടികിടക്കുന്നതിൽ പ്രതിഷേധിച്ച് യുവാവ്. കെട്ടികിടക്കുന്ന മലിനജലത്തിൽ നീന്തിയാണ് യുവാവ് പ്രതിഷേധം അറിയിച്ചത്. മദ്ദൂർ താലൂക്കിലെ കെ.എം. ഡോഡി ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം. തലേദിവസം രാത്രി പെയ്ത മഴയിൽ പുലർന്നിട്ടും റോഡിൽ വെളളം കെട്ടികിടന്നതിനാലാണ് യുവാവ് നീന്തി പ്രതിഷേധിച്ചത്.