ചെന്നൈ കലക്ട്രേറ്റിന് മുന്നില്‍ യുവതി ആത്മഹത്യക്ക് ശ്രമിച്ചു - തമിഴ്‌നാട്
ചെന്നൈ: കലക്ട്രേറ്റിന് മുന്നില്‍ യുവതി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. സ്വച്ഛ് ഭരത് അഭിയാന്‍ മിഷന്‍റെ കീഴില്‍ ശൗചാലയം നിര്‍മിക്കാന്‍ അനുമതി ലഭിച്ചെങ്കിലും ഭര്‍തൃ സഹോദരന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് താലൂക്ക് ഓഫീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി പരിഗണിച്ചില്ലെന്നാരോപിച്ചാണ് യുവതിയും മൂന്ന് മക്കളും കലക്ട്രേറ്റിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമം നടത്തിയത്. ഡിണ്ടിഗുള്‍ സ്വദേശി ധനമാണ് ആത്മഹത്യക്ക് ശ്രമിച്ചത്.