അഴുകിയ മൃതദേഹത്തിനൊപ്പം മൂന്ന് ദിവസം കഴിഞ്ഞ് മധ്യവയസ്‌കയായ സ്‌ത്രീ - കൊൽക്കത്ത
പശ്ചിമ ബംഗാളിൽ മധ്യവയസ്‌കയായ സ്‌ത്രീ അമ്മയുടെ അഴുകിയ മൃതദേഹത്തിനൊപ്പം മൂന്ന് ദിവസം താമസിച്ചു. ഹൂഗ്ലിയിലെ ശ്രീരാംപൂരിലുള്ള ഒരു വീട്ടിലാണ് സംഭവം. ഒരു കിടപ്പുമുറിയിൽ അഴുകിയ അമ്മയുടെ മൃതദേഹത്തിനൊപ്പമാണ് സോനാലി റോയ് താമസിച്ചിരുന്നത്. 70കാരിയായ അമ്മ സുഷമ റോയ് മൂന്ന് ദിവസം മുമ്പാണ് മരിച്ചത്. വീട്ടിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് അയൽക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്.