ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം - fire
അമരാവതി: ആന്ധ്രാപ്രദേശിൽ വീട്ടമ്മ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ചു. കിഴക്കൻ ഗോദാവരി ജില്ലയിലെ കാക്കിനട സ്വദേശിനി വിജയലക്ഷ്‌മിയാണ്(65)പൊള്ളലേറ്റ് മരിച്ചത്. അപകടത്തെ തുടർന്ന് സമീപത്തുള്ള വീടുകൾക്കുൾപെടെ കേടുപാടുകൾ സംഭവിച്ചു.