പശ്ചിമ ബംഗാളിൽ വാട്ടർ ടാങ്ക് തകർന്നു;ദൃശ്യങ്ങൾ വൈറൽ - വാട്ടർ ടാങ്ക് തകർന്നു
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബങ്കുര ജില്ലയിൽ വാട്ടർ ടാങ്ക് തകർന്നു വീണു. സരേംഗ പൊലീസ് സ്റ്റേഷന് കീഴിലുള്ള ഫത്തേംഗയിലെ ടാങ്ക് വൈകിട്ട് മൂന്ന് മണിയോടെയാണ് തകർന്നുവീണത്. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലയിരിക്കുകയാണ്. സംഭവം ചില നാട്ടുകാരാണ് മൊബൈൽ ഫോണിൽ പകർത്തിയത്. രണ്ട് വർഷം മുമ്പാണ് ടാങ്ക് നിർമിച്ചതെന്ന് അധികൃതർ പറഞ്ഞു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.