ഹിമാചൽ പ്രദേശില്‍ പൊലീസ് ഉദ്യോഗസ്ഥനെ സ്ത്രീകൾ മര്‍ദിച്ചു
ഷിംല: ഹിമാചൽ പ്രദേശിലെ കാൻഗ്ര ജില്ലയിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ ഒരു കൂട്ടം സ്ത്രീകൾ ചേര്‍ന്ന് മർദിച്ചു. പൊലീസുകാരനെ മര്‍ദിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമത്തിലൂടെ പ്രചരിച്ചിരുന്നു. പ്രദേശത്തെ ഒരു കൊലപാതകക്കേസിന്റെ അന്വേഷണത്തില്‍ പൊലീസ് അനാസ്ഥ കാണിക്കുന്നുവെന്ന് ആരോപിച്ചാണ് പൊലീസുകാരനെ മര്‍ദിച്ചത്.