പുതുച്ചേരിയില്‍ കൗതുകമുണര്‍ത്തി ചുഴലിക്കാറ്റ്; ദൃശ്യങ്ങള്‍ വൈറല്‍ - ദൃശ്യങ്ങള്‍ വൈറല്‍
പുതുച്ചേരി: സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് യാനം മേഖലയിലെ പ്രാന്തപ്രദേശങ്ങളില്‍ കാണപ്പെട്ട ചെറിയ തോതിലുള്ള ചുഴലിക്കാറ്റ്. മേഘങ്ങളെ തൊടും വിധം വെള്ളം ചുരുളുകളായി ഉയര്‍ന്ന് പൊങ്ങിയത് ആളുകളില്‍ കൗതുകമുണര്‍ത്തി. നിരവധി പേരാണ് ഫോണില്‍ ദൃശ്യം പകര്‍ത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് യാനം മേഖലയില്‍ വീശിയ ചുഴലിക്കാറ്റില്‍ വലിയ നാശനഷ്‌ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.