ഇടിവിയുടെ ചലഞ്ച്; സുജിതിന്‍റെ വരകളില്‍ അത്ഭുതം - Ramoji group's chairman
ഇടിവി ഭാരതിന്‍റെ ചലഞ്ച് ഏറ്റെടുത്ത് 20 മിനിട്ടില്‍ റാമോജി ഗ്രൂപ്പ് ചെയർമാൻ റാമോജി റാവുവിന്‍റെ ചിത്രം വരച്ച് ഒരു കലാകാരൻ. ചണ്ഡീഗഡില്‍ നിന്നുള്ള സുജിത് ഭട്ടാചര്യയാണ് റാമോജി റാവുവിന്‍റെ ചിത്രം വരയ്ക്കാനുള്ള ചലഞ്ച് ഏറ്റെടുത്ത് വിജയിപ്പിച്ചത്. ഐടി കമ്പനിയിൽ ജോലി ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെട്ട സുജിത് ഭട്ടാചര്യ 2017 മുതല്‍ ചിത്രം വരയോടുള്ള തന്‍റെ അഭിനിവേശം തുടരുകയായിരുന്നു. റിയലിസ്റ്റിക് പെയിന്‍റിംഗ് ടെക്‌നിക്കുകളിൽ പ്രാവീണ്യമുള്ളയാളാണെന്ന് ശ്രദ്ധിച്ച ഇടിവി ഭാരത് സുജിത്തിന് ഒരു ചിത്രം വരയ്ക്കാനുള്ള ചലഞ്ച് നല്‍കി. അത് റാമോജി ഗ്രൂപ്പ് ചെയർമാൻ റാമോജി റാവുവിന്‍റെ ഫോട്ടോയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഫോട്ടോ വരയ്ക്കാൻ കഴിയുമോ എന്ന് ചോദിച്ചപ്പോള്‍ 20 മിനിറ്റിനുള്ളിൽ റാമോജി ഗ്രൂപ്പ് ചെയർമാന്‍റെ ചിത്രം വരച്ച് സുജിത് അത്ഭുതപ്പെടുത്തി.