പാവപ്പെട്ടവർക്ക് സഹായമെത്തിക്കാൻ ആപ്പ് പുറത്തിറക്കുമെന്ന് നടൻ സോനു സൂദ് ഇടിവി ഭാരതിനോട് - നടൻ സോനു സൂദ് ഇടിവി ഭാരതിനോട്
പട്‌ന: തിരശീലയിലെ വില്ലൻ ജീവിതത്തില്‍ നായകനാകുന്നു. കൊവിഡ് കാലത്ത് പാവങ്ങൾക്ക് വേണ്ടി നടത്തിയ പ്രവർത്തനങ്ങളിലൂടെ ഒരു പാട് പേർക്ക് പ്രചോദനമായി നടൻ സോനു സൂദ് മാറിയിരുന്നു. കൊവിഡ് കാലത്ത് വിവിധ നാടുകളില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെ വിമാന മാർഗം നാട്ടിലെത്തിച്ചും പാവപ്പെട്ട കർഷകർക്ക് ട്രാക്ടർ നല്‍കിയും സോനു സൂദ് വൻ പ്രശംസ പിടിച്ചു പറ്റി. എല്ലാവരുടേയും പ്രാർഥന തനിക്കൊപ്പമുണ്ടെന്ന് സോനു സൂദ് അഭിമാനത്തോടെ പറയുന്നു. ആവശ്യക്കാർക്ക് സഹായം എത്തിക്കാൻ ഒരു മൊബൈല്‍ ആപ്പിന്‍റെ പണിപ്പുരയിലാണെന്നും അടുത്ത ആഴ്ച അത് പുറത്തിക്കാമെന്ന് പ്രതീക്ഷിക്കുന്നതായും സോനു സൂദ് ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി.