കൊവിഡ് വ്യാപകം; കര്‍ണാടകയിലെ ആശുപത്രിയില്‍ കാണാന്‍ കഴിയുന്നത് ഒരു കൂട്ടം പന്നികളെ - കര്‍ണാടക
ബെംഗളൂരു: കൊവിഡ് വ്യാപകമാവുന്ന കര്‍ണാടകയിലെ ഒരു ആശുപത്രിയില്‍ കാണാന്‍ കഴിയുന്നത് ഒരു കൂട്ടം പന്നികള്‍ കറങ്ങുന്നതാണ്. കല്‍ബുര്‍ഗി ജില്ലാ ആശുപത്രിയിലാണ് പന്നികളെ പേടിച്ച് രോഗികള്‍ ചികില്‍സ തേടിയെത്താന്‍ മടിക്കുന്നത്. കൊവിഡിന് പുറമേ മറ്റ് രോഗങ്ങള്‍ കൂടി തേടിയെത്താന്‍ സാധ്യതയുള്ളതിനാല്‍ എത്രയും പെട്ടെന്ന് നടപടി വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ജനങ്ങള്‍. അധികൃതര്‍ ഇതുവരെ നടപടിയെടുക്കാത്തതിനാല്‍ ജനങ്ങള്‍ രോഷാകുലരാണ്.