ഉത്തര്‍പ്രദേശില്‍ സ്ത്രീകളെ ക്രൂരമായി മര്‍ദിച്ച് പൊലീസ് - ഉത്തര്‍പ്രദേശില്‍ സ്ത്രീകളെ ക്രൂരമായി മര്‍ദിച്ച് പൊലീസ്
ലക്‌നൗ: ഉത്തര്‍പ്രദേശിലെ മധുരയില്‍ യുവതികളെ ക്രൂരമായി മര്‍ദിച്ച് പൊലീസുകാര്‍. വയലില്‍ അനധികൃതമായി കൃഷി ചെയ്തെന്നാരോപിച്ചാണ് മധുര പൊലീസ് യുവതികളെ കയ്യേറ്റം ചെയ്തത്. കൃഷി സ്ഥലം ഒരു കുറ്റവാളിയുടേതാണെന്നും, അവിടെ ഒരുകൂട്ടം പേര്‍ അനുമതിയില്ലാതെ വിളവെടുക്കുകയായിരുന്നു എന്നുമാണ് പൊലീസ് ഭാഷ്യം. വീഡിയോ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.