കര്‍ണാടകയില്‍ കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ കൂട്ടമായി സംസ്‌കരിച്ചത് വിവാദമായി - ബെല്ലാരി
ബെംഗളൂരു: കര്‍ണാടകയിലെ ബെല്ലാരിയില്‍ കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിച്ചു. ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് ബെല്ലാരി കലക്‌ടര്‍ എസ്.എസ് നകുല്‍ പറഞ്ഞു. ബെല്ലാരിയില്‍ മാത്രം ഇതുവരെ 773 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 437 പേര്‍ നിലവില്‍ ചികില്‍സയില്‍ തുടരുന്നു. 23 പേരാണ് ഇതുവരെ ഇവിടെ മരിച്ചത്.