ജാര്‍ഖണ്ഡില്‍ വീടിന് പുറത്ത് നിര്‍ത്തിയിട്ട കാര്‍ കത്തിച്ചു - Ranchi
റാഞ്ചിയിലെ ലാൽപൂർ പ്രദേശത്ത് ഒരാൾ വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന കാറിന് തീയിട്ടു. വർധമാൻ കോമ്പൗണ്ടിലെ ധനഞ്ജയ് സിങ്ങിന്‍റെ വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന കാറിനാണ് തീയിട്ടത്. ജനൽ തകർത്ത് കത്തുന്ന പദാർഥം കാറിനുള്ളിൽ തളിച്ചാണ് ഇയാൾ കാർ കത്തിച്ചത്. ഇയാൾ ഹെൽമെറ്റ് ധരിച്ചിരുന്നു.