ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് : പോളിങ് ബൂത്തില്‍ തോക്കുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി - ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ്
റാഞ്ചി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ജാര്‍ഖണ്ഡിലെ പോളിങ് ബൂത്തില്‍ തോക്കുമായെത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.എന്‍ ത്രിപാദി. കോസിയാരയിലെ പോളിങ് ബൂത്തിലാണ് സംഭവം. ത്രിപാദിയെയും സംഘത്തെയും പോളിങ് ബൂത്തിന് സമീപത്തേക്ക് പോകാന്‍ ബിജെപി പ്രവര്‍ത്തകര്‍ അനുവദിച്ചിരുന്നില്ല. ഒപ്പം ത്രിപാദിക്ക് നേരെ കല്ലേറും ഉണ്ടായി. ഇതിന് പിന്നാലെയാണ് സ്ഥാനാര്‍ഥി തോക്കുമായി രംഗത്തെത്തിയത്. അതേസമയം സംഭവത്തില്‍ ഇടപെട്ട പൊലീസ് ത്രിപാദിയെ കസ്‌റ്റഡിയിലെടുക്കുകയും, തോക്ക് പിടിച്ചെടുക്കുകയും ചെയ്‌തിട്ടുണ്ട്.
Last Updated : Nov 30, 2019, 2:47 PM IST