താനെയില്‍ ശക്തമായ മഴ തുടരുന്നു - താനെ
മുംബൈ: നിസര്‍ഗ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ താനെയില്‍ കനത്ത മഴ തുടരുന്നു. താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയും ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകുകയും ചെയ്‌തു. കാറ്റിന്‍റെ ആഘാതത്തില്‍ ബാരിക്കേഡുകള്‍ക്ക് കേടുപാട് പറ്റുകയും ചെയ്‌തിട്ടുണ്ട്. താനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ കണക്ക് പ്രകാരം 25.99 മില്ലിമീറ്റര്‍ മഴയാണ് ജില്ലയില്‍ ലഭിച്ചത്.