കിഴക്കൻ ലഡാക്കില്‍ നിന്ന് പിന്മാറി ഇന്ത്യ- ചൈന സൈനികര്‍ - കിഴക്കൻ ലഡാക്ക്
ശ്രീനഗര്‍: പരസ്‌പരമുള്ള ധാരണ പ്രകാരം ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ കിഴക്കൻ ലഡാക്കിലെ അതിര്‍ത്തിയില്‍ നിന്ന് പിന്മാറി. ലഡാക്കിലെ സൈനിക നീക്കത്തിന്‍റെ ദൃശ്യങ്ങള്‍ ഇന്ത്യൻ സൈന്യം പുറത്തുവിട്ടു. കഴിഞ്ഞ ഒമ്പത് മാസമായി മേഖലയില്‍ കനത്ത സംഘര്‍ഷമായിരുന്നു. കിഴക്കൻ ലഡാക്കിലെ പാങ്കോങ് തടാകത്തിന്‍റെ വടക്ക്, തെക്ക് തീരങ്ങളിൽ നിന്ന് സൈനികരെ നിയോഗിക്കുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പാർലമെന്‍റിനെ അറിയിച്ചു.