പൂനെയില്‍ കൊവിഡ് മുക്തനായ 87കാരനെ വരവേറ്റ് ബന്ധുക്കളും നാട്ടുകാരും - രോഗം ഭേദമായി
പൂനെയില്‍ കൊവിഡ് മുക്തനായി വീട്ടിലേക്ക് മടങ്ങിയ 87കാരന് കുടുംബാഗങ്ങളും ബന്ധുക്കളും ചേര്‍ന്ന് നല്‍കിയത് ഗംഭീര വരവേല്‍പ്പ്. നാനാപേട്ട് സ്വദേശിയായ ദശ്രത് അവാചൈറ്റ് എന്നയാളെയാണ് ബന്ധുക്കൾ പുഷ്പങ്ങള്‍ നല്‍കി സ്വീകരിച്ചത്. പൂനെയില്‍ കഴിഞ്ഞ നാല് ദിവസമായി കൊവിഡ് ഭേദമായവരുടെ എണ്ണം വർധിച്ചതായാണ് റിപ്പോർട്ട്. ഒരൊറ്റ ദിവസം കൊണ്ട് 109 പേർ രോഗമുക്തരായതോടെ 1,500 ഓളം പേര്‍ ഇതിനോടകം സുഖം പ്രാപിച്ചു.