റോഡില്‍ വഴക്കിട്ട് ദമ്പതികൾ; മുംബൈയില്‍ ഗതാഗതം തടസപ്പെട്ടു - മുംബൈ
മുംബൈ: മുംബൈയിലെ പെദ്ദാർ റോഡിൽ ദമ്പതികൾ തമ്മിലുണ്ടായ കലഹം ഗതാഗത തടസത്തിന് കാരണമായി. മറ്റൊരു സ്ത്രീയുമായി കാറില്‍ പോയ ഭര്‍ത്താവിനെ പിന്തുടര്‍ന്നെത്തിയ ഭാര്യ കാര്‍ തടഞ്ഞ് നിര്‍ത്തുകായിരുന്നു. കാറിലെത്തിയ യുവതി ഭര്‍ത്താവിന്‍റെ കാറിന്‍റെ ബോണറ്റിന് മുകളില്‍ കയറുകയും ചെരുപ്പ് കൊണ്ട് അടിക്കുകയും ചെയ്‌തു. റോഡില്‍ വാഹനം ഉപേക്ഷിച്ച് ഗതാഗത തടസം സൃഷ്‌ടിച്ചതിന് യുവതിക്കെതിരെ ട്രാഫിക് പൊലീസ് പിഴ ചുമത്തി.