ഉത്തർ പ്രദേശിൽ ഗോതമ്പ് കൃഷി നശിപ്പിച്ച് കർഷകന്‍റെ പ്രതിഷേധം - കർഷക പ്രതിഷേധം
കാർഷിക നിയമത്തിനെതിരെയുളള പ്രതിഷേധമായി ഉത്തർ പ്രദേശിലെ ബിജ്‌നോർ ജില്ലയിലെ കർഷകർ ഗോതമ്പ് വിളകൾ നശിപ്പിച്ചു. സോണിത് അഹ്‌ലാവത് ആണ് ഗോതമ്പ് കൃഷി നശിപ്പിച്ച് പ്രതിഷേധിച്ചത്. അതേ സമയം സമരം ഒത്തുതീർപ്പാകാത്ത സാഹചര്യത്തിൽ പ്രതിഷേധ സൂചകമായി ഇനിയും ഗോതമ്പ് പാടങ്ങൾ നശിപ്പിക്കുമെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.