ഉരുള്‍പൊട്ടി ഷിംലയില്‍ ഏഴ് നില കെട്ടിടം നിലം പതിച്ചു! ദൃശ്യം കാണാം - ഷിംല
ഷിംല : ഹിമാചൽ പ്രദേശിന്‍റെ തലസ്ഥാനമായ ഷിംലയിലെ കാച്ചി വാലിയിൽ ഉരുൾപൊട്ടലിനെ തുടർന്ന് ബഹുനില മന്ദിരം തകർന്നു വീണു. ആളപായം രേഖപ്പെടുത്തിയിട്ടില്ല. കെട്ടിടത്തിൽ വിള്ളൽ വീണ് തുടങ്ങിയതിനെത്തുടർന്ന് ഇന്ന് രാവിലെ തന്നെ താമസക്കാരെ ഇവിടെ നിന്നും ഒഴിപ്പിച്ചിരുന്നു. അതേസമയം തകർന്ന കെട്ടിടത്തിന്‍റെ അവശിഷ്ടം വീണ് തൊട്ടടുത്തുള്ള മറ്റ് കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.