ആന്ധ്രപ്രദേശിൽ മതില്‍ തകർന്ന് 20 പേർക്ക് പരിക്ക് - Muharram
ആന്ധ്രപ്രദേശ് : മുഹറം ദിനാചരണത്തിനിടയിൽ മതില്‍ തകർന്ന് 20 പേർക്ക് പരിക്ക്. ആന്ധ്രപ്രദേശിലെ കുർനൂൽ ജില്ലയിലെ തന്ത്രപാട് ഗ്രാമത്തിലാണ് അപകടം ഉണ്ടായത്. കുട്ടികളടക്കം 20 പേർക്ക് പരിക്കേറ്റു. കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നാണ് അപകടം ഉണ്ടായത്. അപകടത്തിൽപ്പെട്ടവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. മുഹറം പരേഡ് കാണാനെത്തിയവർക്കാണ് പരിക്കേറ്റത്.