മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസുകാരന്‍റെ ക്രൂരമർദനം - പൊലീസുകാരന്‍റെ ക്രൂരമർദനം
ജയ്‌പൂർ: മദ്യപിച്ച് വാഹനമോടിച്ചതിന് കസ്റ്റഡിയിലെടുത്തയാളെ പൊലീസുകാരൻ ക്രൂരമായി മർദിച്ചു. കേസെടുക്കുന്നതിന് മുമ്പ് തന്നെ ഇയാളെ സ്റ്റേഷനിൽ കൊണ്ടുവന്ന് മർദിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്തയാളെ ഒന്നും പറയാൻ സമ്മതിക്കാതെയാണ് പൊലീസുകാരന്‍റെ മർദനം. മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്‌തതിന് ഇയാൾ പൊലീസുകാരോട് മോശമായി പെരുമാറുകയും സ്റ്റേഷനിൽ ബഹളമുണ്ടാക്കുകയും ചെയ്‌തതായി പൊലീസ് പറയുന്നു.