ബന്ദിപോരയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം; വീഡിയോ വൈറല്‍ - ബന്ദിപോര
ശ്രീനഗര്‍: കശ്മീരിലെ ബന്ദിപോരയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം. സമൂഹ മാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ ഒരു കുടുംബത്തിലെ ചിലര്‍ ചേര്‍ന്ന് മെഡിക്കല്‍ സംഘത്തെ ആക്രമിക്കുന്നത് കാണാം. വാക്സിൻ എടുക്കാൻ ആവശ്യപ്പെട്ടതിനാണ് ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചത്. കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഡോ. ഒവൈസ് പറഞ്ഞു. അതേസമയം, സംഭവത്തില്‍ ബന്ദിപ്പോര പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു.