ഉത്തരാഖണ്ഡ് പ്രളയത്തിൽ തൊഴിലാളികൾ ഒഴുകി പോകുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് - ഉത്തരാഖണ്ഡ്
ഉത്തരാഖണ്ഡിലെ ചമോലിയിലെ പ്രളയ ദുരന്തത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഇടിവി ഭാരതിന്. ഹിമപാതത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ തപോവൻ അണക്കെട്ടിലെ തൊഴിലാളികൾ ഒഴുകി പോകുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഫെബ്രുവരി ഏഴിനായിരുന്നു അപകടം. ചമോലിയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.