ട്രക്ക് ഇടിച്ച് രണ്ട് ആനകൾ ചെരിഞ്ഞു - ഘട്ടഗാവോൺ വനമേഖല
ഘട്ടഗാവോൺ വനമേഖലയിൽ ബാലിജോഡിക്ക് സമീപത്താണ് അപകടം നടന്നത്. അതി വേഗതയിൽ വന്ന ട്രക്ക് എൻഎച്ച് -20 കടക്കുകയായിരുന്ന ആനക്കൂട്ടത്തെ ഇടിക്കുകയായിരുന്നു. അപകടത്തില്‍ രണ്ട് ആനകൾ കൊല്ലപ്പെടുകയും മറ്റൊരു ആനക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ ട്രക്ക് റോഡിൽ നിന്ന് തെന്നിമാറി.