ദേശീയ പതാക ഉയര്‍ത്താൻ കോൺഗ്രസ് പ്രവർത്തകർ തമ്മിലടി - ദേവേന്ദ്രസിങ് യാദവ്
ഭോപ്പാല്‍: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ സംഘര്‍ഷം. ഇന്‍ഡോറിലെ പാര്‍ട്ടി ഓഫീസില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങിനിടെയാണ് ഉന്തും തള്ളുമുണ്ടായത്. ദേവേന്ദ്ര സിങ് യാദവ്, ചന്തു കുഞ്ജിര്‍ എന്നിവര്‍ തമ്മിലായിരുന്നു കയ്യാങ്കളി. പൊലീസ് ഇടപെടലിനെത്തുടര്‍ന്നാണ് സ്ഥിതിഗതികള്‍ ശാന്തമായത്.