അപകടം വരുന്ന വഴി ഇതാണ്.. ഇടറോഡില്‍ നിന്ന് മെയിൻ റോഡിലേക്ക് കയറുമ്പോൾ ശ്രദ്ധിക്കുക: വീഡിയോ - Rishikesh vidarbha road accident
ഉത്തരാഖണ്ഡിലെ ഋഷികേശിലെ വിദർഭ റോഡില്‍ നടന്ന അപകടത്തിന്‍റെ സിസിടിവി ദൃശ്യമാണിത്. ബുധനാഴ്‌ച അർധരാത്രിയോടെ വിദർധ റോഡില്‍ ഇടറോഡില്‍ നിന്ന് മെയിൻ റോഡിലേക്ക് അശ്രദ്ധമായി കയറിയ എസ്‌യുവിയാണ് അപകടമുണ്ടാക്കിയത്. മെയിൻ റോഡില്‍ വേഗതയിലെത്തിയ ലോറി എസ്‌യുവിയില്‍ ഇടിച്ച ശേഷം സമീപത്തെ മറ്റ് വാഹനങ്ങളില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ആർക്കും പരിക്കില്ല. ഭാഗ്യം കൊണ്ടാണ് വൻ അപകടം ഒഴിവായതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.