ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ്; വിമാനങ്ങൾ വഴി തിരിച്ചുവിടുന്നു - വിമാന സര്‍വീസ് വൈകി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രാവിലെ കനത്ത മൂടല്‍മഞ്ഞിനെ തുടർന്ന് വിമാനങ്ങൾ തിരിച്ചുവിടുന്നു. കഴിഞ്ഞ അഞ്ച് ദിവസമായി നിരവധി വിമാനങ്ങളാണ് ഡല്‍ഹിയില്‍ നിന്ന് തിരിച്ചുവിട്ടത്. വടക്കന്‍ റെയില്‍വെ മേഖലയില്‍ 22 ട്രെയിനുകള്‍ വൈകിയോടുകയാണ്. അതേസമയം, കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് തണുപ്പ് കുറഞ്ഞു വരികയാണ്. രാവിലെ ഏഴ് ഡിഗ്രി സെല്‍ഷ്യസായിരുന്നു ഏറ്റവും കുറഞ്ഞ താപനില. അത് ഒൻപത് മണിയായപ്പോഴേക്കും 11 ഡിഗ്രി സെല്‍ഷ്യസായിട്ടുണ്ട്.