അമ്മക്കടുവയും കുഞ്ഞുങ്ങളും, ഇത് റോഡിലെ കൗതുക കാഴ്‌ച - കടുവ
ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ പിലിഭിത് കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവ തന്‍റെ രണ്ട് കുട്ടികളുമായി റോഡുമുറിച്ച് കടക്കുന്ന കാഴ്‌ച കൗതുകമായി. വിനോദസഞ്ചാരികളാണ് ദൃശ്യം ക്യാമറയിൽ പകൽത്തിയത്. അമ്മക്കടുവയ്‌ക്കു പിന്നാലെ രണ്ടു കുഞ്ഞുങ്ങൾ പിന്തുടരുന്നത് ദൃശ്യത്തിൽ വ്യക്തമാണ്. തുടർന്ന് ഇവ റോഡുമുറിച്ചു കടന്ന് കാട്ടിലേക്ക് പോയി. ഇതുമൂലം റോഡിലെ ഗതാഗതം കുറച്ചു നേരത്തേക്ക് നിർത്തിവച്ചു.