കേരളം

kerala

ETV Bharat / videos

തെലങ്കാനയിൽ ജെസിബിയിൽ കൊവിഡ് രോഗിയുടെ മൃതദേഹം ശ്‌മശാനത്തിലെത്തിച്ചു - കൊവിഡ് മൃതദേഹം

By

Published : Jul 23, 2020, 2:57 PM IST

തെലങ്കാനയിലെ ഗഡ്‌വാൾ ജില്ലയിൽ കൊവിഡ് മൂലം മരിച്ച യുവാവിന്‍റെ മൃതദേഹം ജെസിബിയിൽ ശ്‌മശാനത്തിലെത്തിച്ചു. ഗഡ്‌വാൾ ജില്ലയിലെ രാമപുരം ഗ്രാമത്തിലാണ് സംഭവം. രോഗബാധയെ പേടിച്ച് മൃതദേഹം ശ്‌മശാനത്തിലെത്തിക്കാൻ ആരും മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് കുടുംബം ജെസിബിയിൽ മൃതദേഹം ശ്‌മശാനത്തിലെത്തിച്ചത്. കഴിഞ്ഞ മാസം സുഹൃത്തുക്കളോടൊപ്പം യുവാവ് തിരുപ്പതി ക്ഷേത്രം സന്ദർശിച്ചിരുന്നു. അവിടെ നിന്നാണ് രോഗം ബാധിച്ചതെന്നാണ് വിവരം. രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നതിനാൽ യുവാവ് കൊവിഡ് പരിശോധനക്ക് വിധേയമായിരുന്നില്ല. എന്നാൽ യുവാവിന്‍റെ പെട്ടെന്നുള്ള മരണം സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും പരിഭ്രാന്തരാക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details