കേരളം

kerala

ETV Bharat / videos

ഫ്ലെക്സ് ബോര്‍ഡ് വീണ് സ്കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് - ചെന്നൈ അപകടം

By

Published : Sep 13, 2019, 6:24 PM IST

ഫ്ലെക്‌സ് ബോര്‍ഡ് മുകളില്‍ വീണ് നിയന്ത്രണം തെറ്റിയ സ്‌കൂട്ടര്‍ യാത്രിക, ലോറിയിടിച്ച് മരിച്ച സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ചെന്നൈ സ്വദേശി ശുഭശ്രീയാണ് (22) ഇന്നലെ നടന്ന അപകടത്തില്‍ മരിച്ചത്. തൊരൈപ്പക്കം - പല്ലാവാരം റോഡിലാണ് സംഭവം. റോഡിന്‍റെ സെന്‍റര്‍ മീഡിയനില്‍ സ്ഥാപിച്ച അണ്ണാ ഡിഎംകെയുടെ ഫ്ലക്‌സ് ബോര്‍ഡ് സ്‌കൂട്ടറിന് മുകളിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ പിന്നാലെ വെള്ളവുമായെത്തിയ ടാങ്കര്‍ ലോറി കയറുകയായിരുന്നു. അപകടസ്ഥലത്ത് വച്ച് തന്നെ യുവതി മരിച്ചിരുന്നു. സംഭവത്തില്‍ ദുഖം രേഖപ്പെടുത്തിയ മദ്രാസ് ഹൈക്കോടതി, അനധികൃത ഫ്ലക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് പലതവണ ഉത്തരവിട്ടിട്ടും നടപ്പിലാക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ തയാറാകാത്തതാണ് ദുരന്തത്തിന് കാരണമായതെന്നും വ്യക്തമാക്കി.

ABOUT THE AUTHOR

...view details