ഓക്സിജന്‍ ലഭിക്കാതെ കൊവിഡ് രോഗികൾ മരിച്ചു ; കടന്നുകളഞ്ഞ് ഡോക്ടർമാർ - കൊവിഡ്
ന്യൂഡൽഹി: രോഗികൾ മരിക്കുന്ന സാഹചര്യത്തിൽ ഡോക്ടർമാരും ജീവനക്കാരും ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞതായി ആരോപണം. രാജ്യതലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഓക്സിജൻ ക്ഷാമത്തെ തുടർന്ന് ഏപ്രിൽ 30ന് എട്ട് പേരാണ് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഡോക്ടർമാരും ആശുപത്രി സ്റ്റാഫുകളും ഐസിയു പൂട്ടി രോഗികളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ബന്ധുക്കളെ അറിയിക്കാതെ കടന്നുകളഞ്ഞു എന്നാണ് ആരോപണം.