ട്രക്കിന് മുന്നില്‍ ചാടി യുവാവ് ജീവനൊടുക്കി, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ചെന്നൈ: കണ്ടെയ്നര്‍ ലോറിക്കുള്ളിലേക്ക് ചാടി യുവാവ് ജീവനൊടുക്കി. പിന്‍ചക്രം ലക്ഷ്യമാക്കി ചാടുകയായിരുന്നു. 25 വയസുള്ള വിനോദ് കുമാറാണ് തിരുവോട്ടിയൂർ-എൻനോർ എക്സ്പ്രസ് ഹൈവേയിൽ ആത്മഹത്യ ചെയ്തത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സ്റ്റാൻലി ആശുപത്രിയിലേക്കയച്ചു. ഇയാള്‍ സ്വകാര്യ കമ്പനിയിൽ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് ആത്മഹത്യയാണെന്ന് തിരിച്ചറിഞ്ഞത്.