അനില്‍ ദേശ്‌മുഖിനെതിരായ ആരോപണം: ലോക്‌സഭയില്‍ ബഹളം - മഹാരാഷ്ട്ര
ന്യൂഡല്‍ഹി: മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്‌മുഖിനെതിരായ മുംബൈ മുൻ ഡിജിപി പരംബീർ സിങിന്‍റെ ആരോപണങ്ങളെ ചൊല്ലി ലോക്‌സഭയില്‍ വാക്കേറ്റവും ബഹളവും. പാർലമെന്‍റ് അംഗങ്ങളായ രവനീത് സിങ്, നവീനീത് രവി റാണ, പിപി ചൗധരി, പൂനം മഹാജൻ എന്നിവര്‍ തമ്മിലാണ് വാക്കേറ്റമുണ്ടായത്. എല്ലാമാസവും 100 കോടി രൂപ സംഘടിപ്പിച്ച് നല്‍കണമെന്ന് അനില്‍ ദേശ്‌മുഖ് ആവശ്യപ്പെട്ടിരുന്നുവെന്നായിരുന്നു പരംബീര്‍ കത്തില്‍ ആരോപിച്ചിരുന്നത്.