റെയിൽവേ സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ ആർപിഎഫ് ഉദ്യോഗസ്ഥർ രക്ഷപെടുത്തി - മുംബൈ
മുംബൈ: മഹാരാഷ്ട്രയിലെ വിരാർ റെയിൽവേ സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ ആർപിഎഫ് ഉദ്യോഗസ്ഥർ രക്ഷപെടുത്തി. കിഷോർ എന്ന യുവാവിനെയാണ് രക്ഷപെടുത്തിയത്. ആർപിഎഫ് ഉദ്യോഗസ്ഥൻ പ്രവീൺ കുമാറാണ് യുവാവിനെ രക്ഷപെടുത്തിയത്. അമ്മയുടെ മരണത്തെത്തുടർന്ന് ഇയാൾ വിഷാദത്തിലായിരുന്നുവെന്നും തുടർന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.