റിയല്‍ എസ്റ്റേറ്റ് വ്യാപാരിയെ ഗുണ്ടാ സംഘം വെട്ടിക്കൊന്നു - പുതൂര്‍ ഭാരതിയാര്‍ മെയിന്‍ റോഡ്
മധുരൈയില്‍ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയെ ഗുണ്ടാ സംഘം പിന്‍തുടര്‍ന്ന് വെട്ടികൊല്ലുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. രാജ എന്ന റിയല്‍ എസ്റ്റേറ്റ് വ്യാപാരിയെയാണ് വെട്ടിക്കൊന്നത്. ഇന്നലെ അർധരാത്രിയോടെയിരുന്നു സംഭവം. മധുരൈയിലെ രാമവര്‍മ നഗര്‍ സ്വദേശിയാണ് രാജ. ബൈക്കില്‍ വരുകയായിരുന്ന രാജയെ പുതൂര്‍ ഭാരതിയാര്‍ മെയിന്‍ റോഡിന് സമീപത്ത് വെച്ചാണ് ഗുണ്ടാ സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.