ഗാസിപൂർ അതിർത്തിയിൽ കൃഷി ആരംഭിച്ച് രാകേഷ് ടിക്കായത്ത് - കർഷക പ്രക്ഷോഭം
ന്യൂഡൽഹി: ഗാസിപൂർ അതിർത്തിയിൽ കൃഷി ആരംഭിച്ച് ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടിക്കായത്ത്. വിവാദമായ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കർഷകർ തമ്പടിച്ചിട്ടുള്ളിടത്താണ് കൃഷി ആരംഭിച്ചത്. നിയമങ്ങളിൽ പ്രതിഷേധിക്കുന്ന കർഷകരെ തടയാൻ സർക്കാർ ആണികൾ വെക്കുന്ന സ്ഥലത്ത് ബാർലി വിതയ്ക്കുമെന്നും ടിക്കായത്ത് പറഞ്ഞു.