കേരളം

kerala

ETV Bharat / videos

സഹോദരീ പുത്രിയുടെ വിവാഹചടങ്ങ് ആഘോഷമാക്കി പേരറിവാളൻ - rajiv gandhi murder case

By

Published : Nov 24, 2019, 11:59 PM IST

ചെന്നൈ: സഹോദരീ പുത്രിയുടെ വിവാഹചടങ്ങ് ആഘോഷമാക്കി രാജീവ് ഗാന്ധി വധക്കേസിലെ ജീവപര്യന്തം തടവുകാരനായ പേരറിവാളൻ. കനത്ത സുരക്ഷയോടെയാണ് പേരറിവാളൻ കല്യാണ മണ്ഡപത്തിലേക്ക് എത്തിയത്. പിതാവിന്‍റെ ആരോഗ്യനില മോശമായ സാഹചര്യം കണക്കിലെടുത്ത് പേരറിവാളന് ഒരു മാസത്തെ പരോൾ അനുവദിച്ചിരുന്നു. പേരറിവാളൻ ഉൾപ്പെടെ ഏഴ് പ്രതികളും 28 വർഷമായി തടവിലാണ്. 1991 ല്‍ ലിബറേഷന്‍ ഓഫ് തമിഴ് ഈഴം പ്രവര്‍ത്തകരാണ് രാജീവ് ഗാന്ധിയെ വധിച്ചത്. ശ്രീപെരുമ്പത്തൂരില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ആക്രമണം.

ABOUT THE AUTHOR

...view details