റെയിൽവെ ട്രാക്കിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ കുടുങ്ങിയ ആള്‍ക്ക് പുതുജീവൻ - ആർപിഎഫ് ഉദ്യോഗസ്ഥൻ
മുംബൈ: ഓടുന്ന ട്രെയിനില്‍ കയറാൻ ശ്രമിക്കുന്നതിനിടെ അപകടത്തില്‍ പെട്ട ആളെ ആര്‍പിഎഫ് ഉദ്യോഗസ്ഥനും റെയില്‍വെ ഗാര്‍ഡും ചേര്‍ന്ന് രക്ഷപ്പെടുത്തി. ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പ്ലാറ്റ്‌ഫോമിനും ട്രാക്കിനും ഇടയിൽ കുടുങ്ങുകയായിരുന്നു. മുംബൈ ഛത്രപതി ശിവജി ടെര്‍മിനസിലാണ് സംഭവം നടന്നത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.