കേരളം

kerala

ETV Bharat / videos

ക്വിറ്റ് ഇന്ത്യാ സമരത്തിന് ഇന്ന് 77 വയസ് - ക്വിറ്റ് ഇന്ത്യാ സമരം

By

Published : Aug 9, 2019, 12:49 AM IST

Updated : Aug 9, 2019, 2:12 AM IST

സൂര്യനസ്‌തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെതിരായ ഇന്ത്യന്‍ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ ഏറ്റവും വലിയ ഏടായിരുന്നു ക്വിറ്റ് ഇന്ത്യാ സമരം. സമ്പൂര്‍ണ സ്വാതന്ത്ര്യമെന്ന ഇന്ത്യന്‍ ജനതയുടെ ആവശ്യത്തിന് ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്നും വ്യക്തമായ ഉറപ്പ് ലഭിക്കാനായി മഹാത്മാഗാന്ധിയുടെ ആഹ്വാനപ്രകാരം 1942 ഓഗസ്റ്റ് ഒന്‍പതിനായിരുന്നു ക്വിറ്റ് ഇന്ത്യാ സമരം ആരംഭിച്ചത്. മഹാത്മാഗാന്ധിക്കൊപ്പം സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ജവഹര്‍ലാല്‍ നെഹ്‌റു, മൗലാനാ അബ്‌ദുൾകലാം ആസാദ്, അരുണാ ആസിഫ് അലി തുടങ്ങി അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ ആയിരക്കണക്കിന് സമരഭടന്‍മാര്‍ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്‍റെ ഭാഗമായി. ക്വിറ്റ് ഇന്ത്യാ സമരത്തിന്‍റെ 77ാമത് വര്‍ഷമായ ഇന്ന്, സ്വാതന്ത്ര്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ എല്ലാ ധീര ദേശാഭിമാനികള്‍ക്കും ഇ ടിവി ഭാരതിന്‍റെ പ്രണാമം
Last Updated : Aug 9, 2019, 2:12 AM IST

ABOUT THE AUTHOR

...view details