പരീക്ഷക്കിടെ വിദ്യാർഥികളിൽ നിന്ന് കൈക്കൂലി വാങ്ങി അധ്യാപകൻ ; വീഡിയോ പുറത്ത്
ബിഹാറിലെ ഔറംഗബാദിൽ പ്രാക്‌ടിക്കൽ പരീക്ഷക്കിടെ വിദ്യാർഥികളിൽ നിന്ന് കൈക്കൂലി വാങ്ങുന്ന പ്രൊഫസറുടെ വീഡിയോ പുറത്ത്. ഔറംഗബാദിലെ രാം ലഖൻ സിങ് യാദവ് കോളജിലാണ് സംഭവം. പ്രൊഫസർ രജേന്ദ്രനാണ് വിദ്യാർഥികളിൽ നിന്നും പണം വാങ്ങുന്നത്. വിഷയത്തിൽ പ്രൊഫസർക്കെതിരെ നടപടിയെടുക്കുമെന്ന് സ്‌കൂൾ അധികൃതര്‍ അറിയിച്ചു.