ഹെലിക്കോപ്റ്ററിനെ ചൊല്ലി പ്രിയങ്കയെ കളിയാക്കി രാഹുല്‍ - രാഹുൽ ഗാന്ധി
തെരഞ്ഞെടുപ്പ് ചൂടിനിടെ രാഹുൽഗാന്ധിയുടേയും സഹോദരി പ്രിയങ്ക ഗാന്ധിയുടെയും രസകരമായ സംഭാഷണ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കാൺപൂർ വിമാനത്താവളത്തിൽ നിന്നും പകർത്തിയ വീഡിയോയിൽ ഇരുവരും രണ്ടിടങ്ങളിലേക്ക് പ്രചാരണപ്രവർത്തനങ്ങൾക്ക് പോവുകയാണ്. നല്ല സഹോദരനാവുക എന്നാലെന്താണർത്ഥം എന്നും രാഹുൽ പറയുന്നു . താൻ ദൂരേക്കാണ് യാത്ര പോകുന്നത് അവിടേക്ക് പോകാൻ എനിക്ക് കിട്ടിയത് ഒരു കുഞ്ഞു ഹെലികോപ്റ്ററാണ് എന്നാൽ എന്‍റെ അനിയത്തി ആകെ കുറച്ച് ദൂരത്തേക്കാണ് യാത്ര പോകുന്നത്. അവൾക്ക് ഇതാ ഇത്രേം വലിയ ഹെലികോപ്റ്റർ. പക്ഷേ, അതൊന്നും സാരമില്ല, തനിക്കവളെ ഒത്തിരി ഇഷ്ടമാണ് ഇത്രയും പറഞ്ഞ് സഹോദരിക്ക് ഒരുമ്മ കൂടി കൊടുത്ത് രാഹുൽ നടന്ന് പോകുന്നു.