'വസുദേവരായി' ഗോവിന്ദ് ചൗദയെന്ന പൊലീസുകാരൻ - രക്ഷാപ്രവർത്തനം
ഗാന്ധിനഗർ: ഗുജറാത്തിലെ വഡോദരയിൽ പ്രളയം ശക്തമായിരിക്കെ രക്ഷാപ്രവർത്തനത്തില്‍ ഏർപ്പെട്ട പൊലീസുകാരന്‍ വൈറലായി. ഗോവിന്ദ് ചൗദയെന്ന ഗുജറാത്ത് പൊലീസുകാരൻ ഒന്നരമാസം പ്രായമായ കുഞ്ഞിനെ രക്ഷാപ്രവർത്തനം നടത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവക്കപ്പെടുന്നു. കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് കുട്ടയിലാക്കി തലയിൽ ചുമന്ന് നീന്തിവരുന്ന പൊലീസുകാരൻ പുരാണകഥകളിലെ വസുദേവരെയാണ് ഓർമപ്പെടുത്തുന്നത്.