കാറിന്‍റെ ബോണറ്റിലിരുന്ന് വിവാഹ വേദിയിലേക്ക് ; വെട്ടിലായി വധു - pune bride bonnet police case news
വിവാഹ വേദിയിലേക്ക് വാഹനത്തിന്‍റെ ബോണറ്റിലിരുന്നെത്തിയ വധുവിനെതിരെ കേസെടുത്ത് പൊലീസ്. പൂനെ സ്വദേശിയായ ശുഭാങ്കി ശാന്താറാം ജറാന്‍ഡെയാണ് പ്രീ മാര്യേജ് ഫോട്ടോ ഷൂട്ടിന്‍റെ ഭാഗമായി വാഹനത്തിന്‍റെ ബോണറ്റിലിരുന്ന് യാത്ര ചെയ്‌തത്. പൂനെയിലെ പ്രസിദ്ധമായ ഡൈവ് ഘട്ടിലൂടെയായിരുന്നു യാത്ര. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പിന്നാലെയാണ് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് പൊലീസ് കേസെടുത്തത്.