ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തിൽ ഭക്തരും പൊലീസും തമ്മിൽ സംഘർഷം - പൊലീസ് സംഘർഷം
ഗാന്ധിനഗർ: സോമനാഥ് ക്ഷേത്രത്തിൽ ഭക്തരും പൊലീസും തമ്മിൽ സംഘർഷം നടന്നു. സാമൂഹിക അകലം പാലിക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. ഓരോരുത്തരായി ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാൻ ഭക്തരോട് ആവശ്യപ്പെട്ടിട്ടും അവർ നിഷേധിച്ചുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ആളുകളെ പിരിച്ചുവിടാൻ ശ്രമിക്കുന്നതിനിടെ ഒരാൾ നിലത്തു വീഴുകയും മറ്റുള്ളവർ പ്രകോപിതരായി പൊലീസിനെ ആക്രമിക്കുകയും ചെയ്‌തു.