സാരിയുടുത്ത് ആറായിരം അടി ഉയരത്തില്‍ നിന്ന് ആകാശ ചാട്ടം - സാരിധരിച്ച് ശീതള്‍ മഹാജന്‍റെ സ്കൈ ഡൈവിങ്
റിപ്പബ്ലിക് ദിനത്തില്‍ ഒമ്പത് യാര്‍ഡ് നീളമുള്ള സാരി ധരിച്ച് ആറായിരം അടി ഉയരത്തില്‍ നിന്ന് സ്കൈ ഡൈവിങ് ചെയ്തിരിക്കുകയാണ് ശീതള്‍ മഹാജന്‍. പൂണെയിലെ ഹതപ്സര്‍ ഗ്ലൈഡിങ് സെന്‍ററില്‍ നിന്നാണ് സ്കൈ ഡൈവിങ്ങില്‍ നിരവധി ലോക റെക്കോഡ് കരസ്ഥമാക്കിയ ശീതള്‍ പുതിയൊരു റെക്കോര്‍ഡ് കൂടി കുറിച്ചിരിക്കുന്നത്. ശീതളിനെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.